ഇന്ത്യയില്‍നിന്നും രണ്ട് കോടി കൊവിഡ് വാക്സിനുകള്‍ വാങ്ങാനൊരുങ്ങി ബ്രസീല്‍
ബ്രസീലിയ: ഇന്ത്യയില്‍നിന്നും രണ്ട് കോടി കൊവിഡ് വാക്സിനുകള്‍ വാങ്ങാനൊരുങ്ങി ബ്രസീല്‍. ബ്രസീല്‍ ആരോഗ്യമന്ത്രി ഇന്ത്യ ഭാരത് ബയോടെകുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. മാര്‍ച്ച്, മേയ് മാസങ്ങളോടെ രണ്ട് കോടി കൊവാക്സിന് കൈമാറാനാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. വകഭേദം വന്ന കോവിഡിനെ നേരിടുന്നതിന് വേഗത്തില്‍ കൂടുതല്‍ വാക്സിന് വാങ്ങാനാണ് ബ്രസീല്‍ തയാറെടുക്കുന്നത്. ബ്രസീലില്‍ 1,541 പുതിയ കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.ഇതുവരെ 2,51,498 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.