ബ്രസീലില്‍ ശവപ്പെട്ടിക്ക് ക്ഷാമം: പകരക്കാരനായി കാര്‍ഡ്‌ബോര്‍ഡ് പെട്ടി

ശവസംസ്‌ക്കാരത്തിന് മരം കൊണ്ടുള്ള ശവപ്പെട്ടികളാണ് പരമ്പരാഗതമായി ഉപയോഗിക്കാറുളളത്. എന്നാല്‍, കൊവിഡിന്റെ വ്യാപനം എല്ലാ രീതികളിലും മാറ്റം വരുത്തിയെന്നാണ് റിയോ ഡി ജനയ്‌റോവിലെ കാര്‍ഡ് ബോര്‍ഡ് ശവപ്പെട്ടി കമ്പനി ഉടമ പറയുന്നത്.

Update: 2020-07-03 14:22 GMT

റിയോ ഡി ജനൈയ്‌റോ: കൊവിഡ്മരണം കുതിച്ചുയരുന്ന ബ്രസീലില്‍ ശവപ്പെട്ടിക്ക് കടുത്ത ക്ഷാമം. മരം കൊണ്ടുള്ള പരമ്പരാഗത ശവപ്പെട്ടിക്കു പകരം കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് നിര്‍മിച്ച പെട്ടികളാണ് ശവസംസ്‌ക്കാരത്തിന് ഉപയോഗിക്കുന്നത്. കൊവിഡ് മരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 63000ത്തോളം പേരാണ് ഇതുവരെ മരിച്ചത്.


ശവസംസ്‌ക്കാരത്തിന് മരം കൊണ്ടുള്ള ശവപ്പെട്ടികളാണ് പരമ്പരാഗതമായി ഉപയോഗിക്കാറുളളത്. എന്നാല്‍, കൊവിഡിന്റെ വ്യാപനം എല്ലാ രീതികളിലും മാറ്റം വരുത്തിയെന്നാണ് റിയോ ഡി ജനയ്‌റോവിലെ കാര്‍ഡ് ബോര്‍ഡ് ശവപ്പെട്ടി കമ്പനി ഉടമ പറയുന്നത്. 2000ത്തോളം കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഒരു മാസത്തിനിടെ വില്‍പ്പന നടത്തിയെന്ന് ഇദ്ദേഹം പറഞ്ഞതായി 'ദി റിയോ ടൈംസ്' റിപോര്‍ട്ട് ചെയ്തു.


മരം കൊണ്ടുള്ള ശവപ്പെട്ടികളുടെ മൂന്നിലൊന്ന് വില മാത്രമേ കാര്‍ഡ് ബോര്‍ഡ് ശവപ്പെട്ടിക്കൂള്ളൂ. കൊവിഡ് നിന്ത്രണങ്ങള്‍ കാരണം സാമ്പത്തികമായി പ്രയാസപ്പെട്ടുന്നവര്‍ പുതിയ ശവസംസ്‌കാര രീതിയിലേക്ക് തിരിയുന്നതിന് ഇതും കാരണമായിട്ടുണ്ട്.




Tags:    

Similar News