ബ്രൂവറി വിവാദം: പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍
കൊച്ചി: ബ്രൂവറി സംബന്ധിച്ച അഭിപ്രായ വ്യത്യാസം സിപിഐയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫ് ഒരു പാര്‍ട്ടിയല്ലെനും വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ജലചൂഷണം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇന്നലെയാണ് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷ റവന്യുവകുപ്പ് തള്ളിയത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള വികസനമാണ് യഥാര്‍ഥവികസനമെന്നായിരുന്നു സിപിഐ പറഞ്ഞത്. സിപിഐക്ക് സിപിഐയുടെ നിലപാട് പറയാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. ബ്രൂവറിയുമായി മുന്നോട്ടു പോകുമെന്നാണ് ഗോവിന്ദന്റെ നിലപാട്.