ബാര്‍ ഹോട്ടലുകള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനപ്രകാരം: എക്സൈസ് മന്ത്രി
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ് ബെവ് ക്യൂ ആപ്പ്.
തിരുവനന്തപുരം: ബാര്‍ ഹോട്ടലുകള്‍ തുറക്കുന്നതില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കേന്ദ്ര നിര്‍ദേശ പ്രകാരമാണ് ബാറുകള്‍ അടച്ചത്. തുറക്കുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ബെവ്കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പ് എല്ലാക്കാലത്തേക്കും ഉള്ളതാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ് ഇതെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.