തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കില്ലെന്ന് എക് സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. അത്തരത്തില്‍ ഒരു തീരുമാനം നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. മറിച്ചൊരു ഉത്തരവുണ്ടാവുന്നത് വരെ ഈ സാഹചര്യം തുടരും. സാഹചര്യമനുസരിച്ചാണ് അതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.മദ്യത്തിന് ആസക്തിയുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറുകയാണു വേണ്ടത്. അതിനായി ഡീ അഡിക്്ഷന്‍ സെന്ററുകളടക്കം വര്‍ധിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്യും. അനധികൃത, വ്യാജ മദ്യ വില്‍പനയും മറ്റു ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും തടയുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയത്. നിലവില്‍ എവിടെയും മദ്യം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും മന്ത്രി പറഞ്ഞു.