ലണ്ടന്‍: ബ്രക്‌സിറ്റിന്റെ പേരില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യപ്പെട്ട് ജനങ്ങള്‍. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി. ബ്രക്‌സിറ്റ് തീയതി നീട്ടണമെന്ന പ്രധാനമന്ത്രി തെരേസ മെയുടെ തള്ളിക്കളഞ്ഞ യൂണിയന്‍ മേയ് 22 വരെ സമയം നീട്ടി നല്‍കി. 2016 ജൂണ് 23ന് നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേര്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിക്കുകയും 48 ശതമാനം എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രക്‌സിറ്റിനെ ചൊല്ലി രാജ്യത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചത് മേയെ പ്രതിസന്ധിയിലാക്കിരിക്കുകയാണ.