ശസ്ത്രക്രിയക്ക് കൈക്കൂലി; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അസ്ഥിരോഗ വിഭാഗം മേധാവി അറസ്റ്റില്‍
തൃശൂര്‍: കാല്‍മുട്ട് ശസ്ത്രക്രിയക്കുവേണ്ടി കൈക്കൂലി വാങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളജ് അസ്ഥിരോഗവിഭാഗം മേധാവിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സര്‍ജന്‍ ഡോ. കെ ബാലഗോപാലിനെയാണ് അറസ്റ്റ് ചെയ്തത്. കാല്‍മുട്ട് ശസ്ത്രക്രിയക്കുവേണ്ടി പൊന്നാനി സ്വദേശിയില്‍ നിന്ന് 20,000 രൂപയാണ് ഡോക്ടര്‍ കൈക്കൂലിയായി വാങ്ങിയത്.
രോഗിയുടെ മകന്‍ പണം കൈമാറുമ്പോഴാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് ഡോക്ടറെ വിജിലന്‍സ് ഡിവൈഎസ്പി പി എസ് സുരേഷും സംഘവും പിടികൂടിയത്.