നക്ഷത്ര ഹോട്ടല്‍ അനുവദിക്കാന്‍ കോഴ; സംസ്ഥാനത്ത് വ്യാപക പരിശോധന

സിബിഐ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവരാണ് കോഴ അഴിമതി നടത്തിയത്.

Update: 2020-11-26 07:32 GMT

ചെന്നൈ:നക്ഷത്ര ഹോട്ടല്‍ പദവി അനുവദിക്കാന്‍ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വന്‍തോതില്‍ കോഴ വാങ്ങിയതായി സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിബിഐ വ്യാപക പരിശോധന ആരംഭിച്ചു. ചെന്നൈയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഹോട്ടലുടമകളില്‍ നിന്നും കോഴപ്പണം വാങ്ങിയതായി കണ്ടെത്തിയത്. സിബിഐ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവരാണ് കോഴ അഴിമതി നടത്തിയത്.

പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെടുത്തതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ കേരളത്തിലടക്കം വ്യാപക റെയ്ഡ് നടത്തുകയാണ്.




Tags:    

Similar News