ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി; നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ച നാളെ
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോന്‍സന്റെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനം തുടങ്ങി. ഗുജറാത്തിലെ അഹ്മദാബാദിലാണ് അദ്ദേഹം ഇന്ന് വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച നാളെ നടക്കും. വ്യാപാരം, പ്രതിരോധം എന്നിവയില്‍ ഊന്നയായിരിക്കും ചര്‍ച്ച.
ഉഭയകക്ഷി വ്യാപാരത്തിനുപകരമായി കൂടുതല്‍ വിസ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ജോന്‍സന്‍ പറഞ്ഞു. ബ്രിട്ടനില്‍ ആയിരക്കണക്കിന് വിദഗ്ധരായവരുടെ കുറവുണ്ടെന്നും അവരെ താന്‍ സ്വാഗതം ചെയ്യുന്നതായും ജോന്‍സന്‍ പറഞ്ഞു.
ജോന്‍സന്‍ സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കും. ഗൗതം അദാനിയുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ജെസിബിയുടെ ഒരു പ്ലാന്റ് സന്ദര്‍ശിക്കാന്‍ അദ്ദേഹം വോഡദരയിലേക്ക് പോകും. വൈകീട്ട് ഡല്‍ഹിയിലേക്ക് പോകും.
ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ സാധ്യതകള്‍ ആരായുകയാണ് ഇത്തവണത്തെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.