ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; പദവിയിലിരുന്നത് 45 ദിവസം മാത്രം

യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ചയാളാണ് ലിസ് ട്രസ്. രാജ്യത്തെ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ട സാമ്പത്തിക നയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ട്രസിന് നേരിടേണ്ടി വന്നത്. മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.

Update: 2022-10-20 13:13 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. അധികാരമേറ്റ് 45 ദിവസം പിന്നിടുമ്പോഴാണ് രാജി. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ലിസ് ട്രസിന്റെ രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചു.

യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ചയാളാണ് ലിസ് ട്രസ്. രാജ്യത്തെ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ട സാമ്പത്തിക നയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ട്രസിന് നേരിടേണ്ടി വന്നത്. മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് നേരിട്ടതോടെ സ്ഥാനമൊഴിയുകയായിരുന്നു. കുറഞ്ഞ നികുതി ഉയര്‍ന്ന വളര്‍ച്ച എന്ന ലക്ഷ്യത്തോടെയാണ് അധികാരത്തിലേറിയതെന്നും, പ്രാഖ്യാപനങ്ങള്‍ പാലിക്കാനാത്തതിനലാണ് രാജിയെന്നും ലിസ് ട്രസ് വ്യക്തമാക്കി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്നതായി ചാള്‍സ് മൂന്നാമനെ അറിയിച്ചതായും ലിസ് പറഞ്ഞു.

ജനാഭിലാഷം പാലിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചു. പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരും. ഒരാഴ്ചയ്ക്കുള്ള പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.

ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ്, ഋഷി സുനകിനെ പിന്തള്ളിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധ്യക്ഷയായത്.

Tags:    

Similar News