മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്

Update: 2024-12-22 13:58 GMT

തിരുവനന്തപുരം: വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമം ലേഖകന്‍ അനിരു അശോകനെതിരായ പോലിസ് നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന കമ്മിറ്റി. കുറ്റം ചെയ്തവരെ കണ്ടെത്തി ശിക്ഷ നല്‍കേണ്ട നിയമപാലകര്‍ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടാന്‍ ഇറങ്ങിപുറപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവം വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടറോട് വാര്‍ത്തയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് വാര്‍ത്ത ശേഖരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ ഹനിക്കുന്ന നടപടിയാണ്. വിഷയത്തില്‍ മാധ്യമം ചീഫ് എഡിറ്റര്‍ക്കും െ്രെകംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ പ്രാണവായുവായ മാധ്യമ സ്വതന്ത്ര്യത്തിനുനേരെയുള്ള ഇത്തരം പോലീസ് നടപടി അപലപനീയമാണെന്ന് കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ മാത്യു എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Tags:    

Similar News