ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം': മന്ത്രി പി രാജീവ്

Update: 2024-10-20 10:08 GMT

കൊച്ചി : ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ഇതിന് പത്ര പ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും വലിയ പങ്കുണ്ടന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സ്ഥാപക നേതാവായിരുന്ന എസ് അനന്തകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ. എന്‍. ഇ എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ് ജോണ്‍സണ്‍ ന്റെ അധ്യക്ഷതയില്‍ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ വിനോദ് കുമാര്‍ എം.എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മാതാപിതാക്കള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോവണമെന്നും നാം അറിയാതെ നമ്മള്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്ന കാലത്ത് കുട്ടികളും രക്ഷിതാക്കളും പരസ്പരം എല്ലാം തുറന്ന് പറയണംമെന്നും വിനോദ് കുമാര്‍ പറഞ്ഞു. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ പത്ര ജീവനക്കാരുടെ മക്കള്‍ക്ക് മന്ത്രി രാജിവ് എന്റോള്‍മെന്റ് വിതരണം ചെയ്തു.

അഖിലേന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി ബാലഗോപാലന്‍ അനന്തകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ത്യാഗോജ്ജ്വല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കാഴ്ചവച്ച നേതാവാണ് അനന്തകൃഷ്ണന്‍ എന്നും, തൊഴില്‍ മേഖലയില്‍ നിതാന്ത ജാഗ്രതരാവണം തൊഴിലാളി യൂണിയനുകള്‍ എന്നും ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാന ജനറല്‍സെക്രട്ടറി ജൈസണ്‍ മാത്യു സ്വാഗതവും ട്രഷറര്‍ ജമാല്‍ ഫൈറോസ് ,വൈസ് പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ ,കെ യു ഡബ്ലിയു ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ ,എന്‍ ജെ പി യു ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ , ജില്ലാ പ്രസിഡണ്ട് കെ ആര്‍ ഗിരീഷ് കുമാര്‍, സെക്രട്ടറി എം പി വിനോദ് കുമാര്‍, വിജയമോഹന്‍ ,ഇന്ദു മോഹന്‍ വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി സഫിയ എന്നിവര്‍ സംസാരിച്ചു





Tags:    

Similar News