ഗവര്‍ണര്‍ ആര്‍എസ്എസ് മേധാവിയെ കണ്ടത് അസാധാരണ നടപടി: പി രാജീവ്

Update: 2022-09-19 05:00 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആര്‍എസ്എസ് മേധാവിയെ കണ്ടത് അസാധാരണ നടപടിയാണെന്ന് നിയമമന്ത്രി പി രാജീവ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്കനുസരിച്ച് പെരുമാറണം. ബില്ലുകള്‍ റദ്ദാക്കാനും അനന്തമായി നീട്ടികൊണ്ടു പോകാനുമുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ബില്ലുകളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് 11.45 ഓടെയാണ് ചില ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് പറഞ്ഞ് രാജ്ഭവന്‍ അറിയിച്ച വാര്‍ത്താസമ്മേളനം. സര്‍വകലാശാലകളില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിടും. തലസ്ഥാനത്ത് ഇന്നലെ തിരിച്ചെത്തിയ ഗവര്‍ണര്‍ ഇന്ന് നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ബില്ലുകളടക്കമുള്ളവ പരിശോധിച്ചേക്കും.

കത്തുകളിലൂടെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്ന് ജനങ്ങള്‍ മനസിലാക്കട്ടെയെന്നതാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ടെന്നും അതൊന്നും പുറത്ത് വിടില്ലെന്നും ഗവര്‍ണര്‍ ഇതിനൊപ്പം തന്നെ പറഞ്ഞ് വെക്കുന്നുണ്ട്.

Tags:    

Similar News