ഹിന്ദുഐക്യവേദി നേതാവ് തനിക്കെതിരെ സംസാരിക്കുന്നത് മന്ത്രി പി രാജീവിന്റെ നിര്‍ദേശ പ്രകാരം: വിഡി സതീശന്‍

ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു മന്ത്രി പി രാജീവിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍

Update: 2022-07-13 08:10 GMT

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ നിര്‍ദേശ പ്രകാരമാണ് ഹിന്ദുഐക്യവേദി നേതാവ് ആര്‍വി ബാബു തനിക്കെതിരെ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഹിന്ദു ഐക്യവേദി നേതാവ്. രാജീവിനെ ഇയാള്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചു.

വിഡി സതീശന്‍ ആര്‍.എസ്.എസ് വോട്ട് തേടിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുവാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്.

അതേസമയം, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയെയും ആര്‍.എസ്.എസിനെയും ഒരുമിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിലെ അക്രമങ്ങളില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്നും എത്ര നിരപരാധികളെയാണ് ക്രൂരമായി സി.പി.എം കൊലപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങി സഭയില്‍ എത്തിയ ആളാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ വിമര്‍ശിച്ചു. 

Tags:    

Similar News