മുംബൈ: ശിവസേനയും ബിജെപിയും എന്‍ഡിഎയിലെ സഹോദരന്‍മാരാണെന്ന് പ്രഖ്യാപിച്ച് ശിവസേന. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും മഹാരാഷ്ട്രയില്‍ തങ്ങള്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കുകയെന്നാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചത്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ നയം വ്യക്തമാക്കിയിരിക്കുകയാണ് ശിവസേന. എന്‍ഡിഎയില്‍ തുടരുണോയെന്നതിനും സീറ്റ് ധാരണ ചര്‍ച്ചകള്‍ക്കുമായി മഹാരാഷ്ട്രയില്‍ ശിവസേന വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് ബിജെപി അനുകൂല തീരുമാനം. അതേസമയം, വിലപേശലിലൂടെ പരമാവധി സീറ്റുകളില്‍ മല്‍സരിത്തിനിറങ്ങാനുള്ള തന്ത്രവും മഹാരാഷ്ട്രയില്‍ ശിവസേന പയറ്റുന്നുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും തുല്യ സീറ്റുകളില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. അതേസമയം ശിവസേനയെ ഒപ്പം നിര്‍ത്താനായി ബാല്‍താക്കറെയുടെ സ്മാരകം നിര്‍മിക്കുന്നതിന് നൂറ് കോടി രൂപ അനുവദിച്ചും നിരന്തരം ചര്‍ച്ചകള്‍ നടത്തിയും സമവായ ശ്രമങ്ങളിലാണ് ബിജെപി നേതാക്കള്‍.