സ്വത്തുതര്‍ക്കത്തെടുര്‍ന്ന് ജ്യേഷ്ഠനെ കല്ലെറിഞ്ഞ് കൊന്നു; സഹോദരന്‍ പിടിയില്‍

പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ കുട്ടപ്പന്‍ (78) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി.

Update: 2020-04-01 04:02 GMT

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ കുട്ടപ്പന്‍ (78) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി.

കാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന സ്ഥലം വീതം വയ്ക്കുന്നതു സംബന്ധിച്ച് സഹോദരന്മാര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനോട് ചേര്‍ന്നാണ് കുട്ടപ്പന്‍ കൃഷി ചെയ്തിരുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കുട്ടപ്പന്‍ കൃഷിസ്ഥലത്തേക്ക് എത്തിയപ്പോള്‍ മോഹനനുമായി വാക്കേറ്റമുണ്ടായി. കത്തിയുമായി ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജേഷ്ഠനെ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു മോഹനന്‍. കുഴഞ്ഞുവീണ കുട്ടപ്പനെ മോഹനനും വീട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തും മുന്‍പേ കുട്ടപ്പന്‍ മരിച്ചു.

ആറു മാസം മുന്‍പ് മോഹനന്റെ സ്‌കൂട്ടര്‍ തീവച്ച് നശിപ്പിച്ച സംഭവത്തിലും കേസ് നിലനില്‍ക്കുന്നുണ്ട്. മോഹനന്റെ വളര്‍ത്തുനായയെ കുട്ടപ്പന്‍ വെട്ടിക്കൊന്നതായും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്താണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായതെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News