ബജറ്റ് സമ്മേളന തിയതി; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം

മാര്‍ച്ച് ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരും

Update: 2022-02-09 04:23 GMT

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഈ മാസം 18 മുതല്‍ ചേരാനാണ് ഏകദേശ ധാരണ.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം തുടങ്ങുക. നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം ഇടക്ക് പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചന.മാര്‍ച്ച് ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്. കൊവിഡിലെ നിലവിലെ സാഹചര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്യും.

Tags:    

Similar News