ബഡ്ജറ്റ് ടൂര്‍: ആദ്യ യാത്രാസംഘം പൂക്കോട് സന്ദര്‍ശിച്ചു

Update: 2021-12-12 15:15 GMT

കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂര്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ യാത്രാസംഘം ജില്ലയിലെ പൂക്കോട് തടാകം സന്ദര്‍ശിച്ചു. പൂക്കോട് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. മലപ്പുറത്ത് നിന്ന് മൂന്ന് ബസ്സുകളിലായി 138 പേരാണ് പൂക്കോട് എത്തിയത്. ബാണാസുര സാഗര്‍ ഡാം, കര്‍ലാട് തടാകം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. 

കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശന ഫീസ്, ഭക്ഷണം എന്നിവ ഉള്‍പ്പെടെ 1,000 രൂപയാണ് ഒരാളുടെ യാത്രാ നിരക്ക്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗുണഭോക്താവ് അമ്പും വില്ലും ഏന്തി പരമ്പരാഗത രീതിയിലാണ് ബഡ്ജറ്റ് ടൂര്‍ യാത്രാ സംഘത്തെ വരവേറ്റത്.

ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Similar News