പി എ അസീസ് കോളജില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതെന്ന് സംശയം

Update: 2024-12-31 07:24 GMT

തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. പി എ അസീസ് കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലിസ് നിഗമനം. അസീസ് താഹയുടെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ട്. ഇയാള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നെന്നും അതായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News