താനൂര്‍ ബോട്ട് ദുരന്തം: ഉടമയ്ക്ക് ഒളിവില്‍ പോവാന്‍ സഹായം നല്‍കിയ മൂന്നുപേര്‍ പിടിയില്‍

Update: 2023-05-09 16:57 GMT

പരപ്പനങ്ങാടി: താനൂരിലെ ബോട്ട് ദുരന്തത്തില്‍ ഉടമയെ ഒളിവില്‍ പോവാന്‍ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. താനൂര്‍ സ്വദേശികളായ പട്ടരകത്ത് സലാം, പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്, വളപ്പിലകത്ത് മുഹമ്മദ് ഷാഫി എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. നേരത്തേ പിടിയിലായ ബോട്ടുടമ നാസറിന്റെ മൊഴിപ്രകാരമാണ് പൊന്നാനിയില്‍ നിന്ന് ഇവരെ പിടികൂടിയത്. എന്നാല്‍ ബോട്ട് ഓടിച്ച സ്രാങ്ക് അടക്കമുള്ളവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News