കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Update: 2021-06-12 07:31 GMT

കോട്ടയം: കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോട്ടയം മൂടിയൂര്‍ക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞദിവസം കാണാതായ ചുങ്കം മള്ളൂശ്ശേരി സ്വദേശിയുടേതെന്ന് സംശയമുണ്ട്. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാവിലെ 10.30 ഓടെ സമീപവാസികളാണ് വിവരം പോലിസില്‍ അറിയിച്ചത്. ഇയാളുടെ കാറും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാന്ധിനഗര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. മള്ളൂശ്ശേരി സ്വദേശിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.

Tags:    

Similar News