പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

Update: 2022-12-21 05:57 GMT
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

പത്തനംതിട്ട: ളാഹ വിളക്കുവഞ്ചിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്താണ് ബസ് നിയന്ത്രണംവിട്ട് റോഡിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞത്. തമിഴ്‌നാട് തിരുവന്നൂര്‍ സ്വദേശികളായ തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 28 തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. തീര്‍ത്ഥാടകരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    

Similar News