പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 18 പേര്‍ക്ക് പരിക്ക്

Update: 2022-11-19 04:44 GMT
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 18 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസ്സിനുള്ളില്‍ കുടുങ്ങിയ എല്ലാ തീര്‍ത്ഥാടകരെയും പുറത്തെടുത്തു. പത്തോളം പേര്‍ കുടുങ്ങിക്കിടന്നിരുന്നു. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.

നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് ബസ്സിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപോര്‍ട്ട്. പത്തനംതിട്ട ജില്ലാ കലക്ടറടക്കം സ്ഥലത്തെത്തി. മൊബൈല്‍ നെറ്റ് വര്‍ക്കിന് പ്രശ്‌നമുള്ള സ്ഥലമാണിത്. അതിനാല്‍തന്നെ അപകടം നടന്നത് അറിയാന്‍ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Similar News