വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് അന്തരിച്ചു

Update: 2022-12-13 13:07 GMT

കോഴിക്കോട്: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ മമത അബുബക്കര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ചെന്നൈയില്‍ നിന്ന് സ്വവതിയായ കോയിലാണ്ടിയിലേക്ക് കൊണ്ടുവന്നു. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് നന്തി മസ്ജിദുല്‍ മുജാഹിദിനില്‍ നടക്കും. തുടര്‍ന്ന് ഖബറടക്കം നന്തി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: സോഫിയ മരക്കാരകത്ത്. മറ്റു മക്കള്‍: സിറാജ് (ദുബയ്), സഞ്ജിത, ഹാജറ. മരുമക്കള്‍: ഉമര്‍ ഫാറൂഖ്, സനീര്‍ അഹമദ്(ഇരുവരും കോഴിക്കോട്), റോഷ്‌നി (ചെന്നൈ), രേഷ്മ (ദുബയ്). സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി, പരേതരായ ഇമ്പിച്ചി, ആമിന, അബ്ദുറഹ്‌മാന്‍, ഫാത്തിമ.

Similar News