ഉപതിരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂലിന് നേട്ടം; ബീഹാറില്‍ ആര്‍ജെഡി

Update: 2022-04-16 12:08 GMT

ന്യൂഡല്‍ഹി: ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബംഗാളില്‍ തൃണമൂല്‍ നേട്ടം കൊയ്തു. ബീഹാറില്‍ ലാലു യാദവിന്റെ ആര്‍ജെഡിക്കാണ് വിജയം ഛത്തിസ്ഗഢിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സിനാണ് വിജയം. 

നാലു സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ സീറ്റ് തൃണമൂല്‍ റെക്കോര്‍ഡ് വോട്ടോടെ കൈവശപ്പെടുത്തി. ഈ മണ്ഡലത്തില്‍നിന്ന് തൃണമൂലിന്റെ ആദ്യ ജയമാണ് ഇത്. ബലിഗഞ്ച് നിയമസഭാ സീറ്റില്‍ ബാബുല്‍ സുപ്രിയൊ വിജയിച്ചു. ബലിഗഞ്ചില്‍ കേയ ഘോഷായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

തൃണമൂലിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളെയും വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചതില്‍ വോട്ടര്‍മാരെ മമതാ ബാനര്‍ജി അനുമോദിച്ചു.

ബീഹാറില്‍ ലാലു യാദവിന്റെ ആര്‍ജെഡി ബോച്ചഹാന്‍ മണ്ഡലത്തില്‍നിന്ന് 36,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് ഖൈരഗഢ് മണ്ഡലത്തില്‍നിന്നും മഹാരാഷ്ട്രയില്‍ കോലാപൂര്‍ മണ്ഡലത്തില്‍നിന്നും വിജയിച്ചു.

ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ തൃണമൂലിന്റെ ശത്രുഘന്‍സിന്‍ഹയാണ് വിജയിച്ചത്, ബിജെപിയെയാണ് സിന്‍ഹ തോല്‍പ്പിച്ചത്. മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബീഹാറിലെ ബോച്ചഹാനില്‍ ആല്‍ജെഡിയുടെ അമര്‍ കുമാര്‍ പസ്വാന്‍ വിജയിച്ചു. കൊലാപൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ്സിന്റെ ജെ ജെ ചന്ദ്രകാന്ത് വിജയിച്ചു.

Tags:    

Similar News