അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബംഗാളിലെ ബലിഗഞ്ച് നിയമസഭ സീറ്റിലേക്ക് ബിജെപി വിട്ട് പാര്‍ട്ടിയിലെത്തിയ ബാബുല്‍ സുപ്രിയോയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ബലിഗഞ്ചില്‍ കേയ ഘോഷാണ് ബിജെപി സ്ഥാനാര്‍ഥി. സൈറ ഷാ ഹാലിം സിപിഎം സ്ഥാനാര്‍ഥിയായും ജനവിധി തേടുന്നു.
മന്ത്രി സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ബലിഗഞ്ചില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്തില്‍ 15 സ്ഥാനാര്‍ഥികളാണ് ജനഹിതം തേടുന്നത്. കോണ്‍ഗ്രസിന്റെ ജയശ്രീ യാദവും, ബിജെപിയുടെ സത്യജിത് കദമും തമ്മിലാണ് മുഖ്യ പോരാട്ടം നടന്നത്.