കോഴിക്കോട്: സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കിയ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ കേരള മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. ആയിരത്തി അഞ്ഞൂറോളം കേസുകള്‍ പിന്‍വലിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം കേസുകളും തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിക്കുന്നു.
കേരളത്തിലെ കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. ഉന്നതരായ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ക്കടക്കം കോടതികളില്‍ നിന്ന് സമന്‍സ് വന്നു കൊണ്ടിരിക്കുകയാണ്. ഇത് ജനവഞ്ചനയും നിയമസഭയോടുള്ള അവഹേളനവുമാണെന്നും മജീദ് ഫൈസി പറഞ്ഞു.