കൊയിലാണ്ടി:കൊയിലാണ്ടിയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ കണ്ടെത്തി. തണ്ണീം മുഖത്ത് ചെറിയ പുരയിൽ ചന്ദ്രമതിയുടെ (62) മൃതദേഹമാണ് തോട്ടുമുഖം കടപ്പുറത്ത് കണ്ടെത്തിയത്.
ഇന്നലെ രാത്രി ഉറങ്ങാനായി കിടന്ന ചന്ദ്രമതിയെ രാവിലെ മുറിയിൽ കാണാതായതോടെയാണ് ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്.