ദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തേക്ക് പോവുന്നത് ആരാകും ?

Update: 2025-01-16 17:16 GMT

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരം ദുസാന്‍ ലഗോറ്ററിന് പകരം റിലീസ് ചെയ്യുക ആരെയെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ഐഎസ്എല്‍ നിയമപ്രകാരം ഒരു ടീമിന് ആറ് വിദേശ താരങ്ങളെ മാത്രമേ സ്‌ക്വാഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. നിലവില്‍ ആരെയാണ് റിലീസ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത 24-48 മണിക്കൂറില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രണ്ട് താരങ്ങളില്‍ ഒരാളെയാണ് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

ലഗോറ്റര്‍ ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആണെങ്കിലും ഈ സീസണില്‍ അദ്ദേഹം കൂടുതലായും കളിച്ചത് സെന്റര്‍ ബാക്കായാണ്. അതിനാല്‍ ഈ രണ്ട് പൊസിഷനുകളില്‍ കളിക്കുന്ന താരങ്ങളില്‍ ഒരാളെയായിരിക്കും ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുക. അത്തരത്തില്‍ നിലവിലെ സ്‌ക്വാഡില്‍ ഉള്ളത് മിലോസ് ഡ്രിങ്കിച്ചും അലക്സാണ്ടറെ കോയഫുമാണ്. ഇവരില്‍ ആരെയെങ്കിലും ഒരാളെയായിരിക്കും ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുക.

എന്നാല്‍ കോയ്ഫിനെ റിലീസ് ചെയ്യാനാണ് സാധ്യതയുള്ളതെന്നാണ് റിപോര്‍ട്ടുകള്‍. അതിന് കാരണം കോയ്ഫിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ 2025 മെയ് വരെയാണ്. ഈ കരാര്‍ ക്ലബ് റദ്ധാക്കുകയാണ് എങ്കില്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി വളരെ കുറഞ്ഞ തുക മാത്രമേ നല്‍കിയാല്‍ മതിയാകൂ. എന്നാല്‍ 2026 വരെ കാരാറുള്ള മിലോസ് ഡ്രിങ്കിച്ചിന്റെ കരാര്‍ റദ്ധാക്കിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം വര്‍ധിക്കും.അതിനാല്‍ കോയഫിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യാന്‍ സാധ്യതകള്‍.




Tags:    

Similar News