ഐഎസ്എല്‍; അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും

Update: 2025-03-12 05:55 GMT
ഐഎസ്എല്‍; അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. എവേ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.ലീഗില്‍ 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാണ് ഉള്ളത്. എട്ടു ജയവും നാലു സമനിലയും 11 തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം.ഹൈദരാബാദ് എഫ്‌സി 23 മത്സരങ്ങളില്‍നിന്ന് 17 പോയിന്റുമായി 12-ാം സ്ഥാനത്താണ്. ഇന്നു ജയിച്ചാലും സമനില നേടിയാലും സീസണില്‍ എട്ടാം സ്ഥാനത്തു കൊച്ചി ക്ലബ്ബിനു ഫിനിഷ് ചെയ്യാം.





Tags:    

Similar News