വേണ്ടത്ര പിന്തുണയില്ല; ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി റൊണാള്‍ഡോ നസാരിയോ

സാവാപോളോ: പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോ. 27ല്‍ 23 പ്രാദേശിക ഫെഡറേഷനുകളും താരത്തിന് പിന്തുണ നല്‍കിയില്ല. ഭൂരിപക്ഷത്തിന്റെയും പിന്തുണ നിലവിലെ പ്രസിഡന്റ് എഡ്‌നാല്‍ഡോ റൊഡ്രിഗസിനാണ്. റൊഡ്രിഗസിന്റെ കാലാവധി 2026ല്‍ അവസാനിക്കും. ഈ പദവിയിലേക്കാണ് റൊണാള്‍ഡോ രംഗത്ത് വന്നത്. രണ്ട് തവണ ലോകകപ്പ് നേടിയ റൊണാള്‍ഡോ ഫെഡറേഷനെ നയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് സ്വയം രംഗത്ത് വരികയായിരുന്നു.
ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്ല കൈകളില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നിലവിലെ ഫെഡറേഷന്‍ ബോര്‍ഡ് ശരിയാണെങ്കില്‍ അത് നല്ലതെന്നും റൊണാള്‍ഡോ പറഞ്ഞു. താന്‍ ഔദ്ദ്യോഗികമായി പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നും രണ്ട് തവണ ബാലണ്‍ ഡി പുരസ്‌കാരം നേടിയ താരം പറഞ്ഞു. 2022 ലോകകപ്പ് ക്വാര്‍ട്ടറില്‍ നിന്ന് ബ്രസീല്‍ പുറത്തായപ്പോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നാണ് പുതിയ കോച്ചിനെ നിയമിച്ചത്.