കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സംഘപരിവാര ആക്രമണത്തിനെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം

വൈകീട്ട് അഞ്ചിന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-02-20 14:50 GMT

കോഴിക്കോട്: കാശ്മീരികളും ഇന്ത്യക്കാര്‍ എന്ന ബാനറില്‍ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ സംഘപരിവാര ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി. വൈകീട്ട് അഞ്ചിന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു.


പുല്‍വാമ സംഭവത്തിന്റെ പേരു പറഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള കശ്മീരി വിദ്യാര്‍ഥികളെ സംഘപരിവാര്‍ സംഘടനകള്‍ ക്രൂരമായി മര്‍ദിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലും കേസെടുത്തിരുന്നു. തുടര്‍ന്നാണ് ലോക സാമൂഹിക നീതി ദിനത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ശൈഖ് റസല്‍, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് താരിഖ് ജബിന്‍, ട്രഷറര്‍ റംഷാദ് സംസാരിച്ചു.

Tags:    

Similar News