മലപ്പുറം: ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം, ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ നയിക്കുന്ന പ്രക്ഷോഭ ജാഥയ്ക്ക് കാവനൂരില്‍ നിന്ന് തുടക്കമായി.
കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി ജാഥയ്ക്ക് ഫഌഗ് ഓഫ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ കൃത്യമായ അജണ്ടകള്‍ നടപ്പാക്കി മലപ്പുറം ജില്ലയോടുള്ള വിവേചനം തുടരുകയാണെന്നും ഇനിയും അനീതി തുടരുകയാണെങ്കില്‍ ജനകീയ സമരങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഥാ വൈസ് ക്യാപ്റ്റന്‍ അര്‍ഷഖ് ശര്‍ബാസ്, ജാഥാ മനേജര്‍ യൂനുസ് വെന്തൊടി എന്നിവര്‍ നേതൃത്വം നല്‍കി.