കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ; മൂന്നാം ദിവസത്തെ പര്യടനത്തിന് പൊന്നാനിയില്‍ തുടക്കം
മലപ്പുറം: ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് 'താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല, മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ നയിക്കുന്ന പ്രക്ഷോഭ ജാഥയുടെ മൂന്നാം ദിവസം പൊന്നാനി ബസ് സ്റ്റാന്റില്‍ നിന്നും തുടക്കമായി. കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ സെക്രട്ടറി യൂനുസ് വെന്തൊടി ഉദ്ഘാടനം ചെയ്തു.
മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുകയും തുടര്‍ന്നുപഠിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള നടപടികളുമായാണ് മുന്നോട്ടു പോവുന്നതെങ്കില്‍ ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഷാമിര്‍ എടവണ്ണ, പൊന്നാനി ഏരിയാ പ്രസിഡന്റ് ജാബിര്‍ പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.