സ്ഥാനാര്‍ത്ഥിത്തര്‍ക്കം: കെപിസിസി ന്യൂനപക്ഷവിഭാഗം തൃശൂര്‍ ജില്ലാ സെക്രട്ടറി രാജിവച്ചു
മാളഃ വെള്ളാങ്കല്ലുര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് കെപിസിസി ന്യൂനപക്ഷ വിഭാഗം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ഗഫൂര്‍ മുളംപറമ്പന്‍ അറിയിച്ചു. കഴിഞ്ഞ 37 വര്‍ഷക്കാലമായി മണ്ഡലകത്തിനകത്തും പുറത്തും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഗഫൂര്‍.
യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്കല്ലുര്‍ മണ്ഡലം സെക്രട്ടറി, കോണ്‍ഗ്രസ് യൂത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, ആളൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, മാള ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, മാള നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, ഐ എന്‍ ടി യു സി വെള്ളാങ്കല്ലുര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്, ഐ എന്‍ ടി യു സി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി നിര്‍വ്വഹിക്കുകയും ഇപ്പോഴും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി നിലകൊള്ളുന്ന തന്നെ കേവലം ഗ്രൂപ്പിന്റെ പേരില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രാജിസമര്‍പ്പിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.