ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: റാങ്ക് ലിസ്റ്റ് റദ്ദാക്കിയതല്ല, കാലാവധി പൂര്‍ത്തിയായതെന്ന് പിഎസ്‌സി; നിയമനം നല്‍കിയത് 72 പേര്‍ക്ക്
തിരുവനന്തപുരം: സിവില്‍ എക്‌സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതല്ല, കാലാവധി പൂര്‍ത്തിയായതാണെന്ന് പിഎസ്‌സി. റാങ്ക് ലിസ്റ്റില്‍ 77ാം റാങ്ക് കാരനായ ഉദ്യോഗാര്‍ത്ഥി അനു എസ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് നല്‍കിയ വിശദീകരണത്തിലാണ് പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതല്ലെന്ന് വ്യക്തമാക്കിയത്.
2016 ലെ ഉത്തരവ് പ്രകാരം സിവില്‍ എക്‌സ്സൈസ്് ഓഫിസര്‍ ട്രയിനി തസ്തികയാണ്. 2019 ഏപ്രില്‍ 8ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2020 ഏപ്രില്‍ 7ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നല്‍കി. അതനുസരിച്ച് 2020 ജൂണ്‍ 19നാണ് ഈ റാങ്ക് ലിസ്റ്റ് കാലാവധി പാര്‍ത്തിയാക്കിയതെന്ന് പിഎസ്‌സി വിശദീകരിച്ചു.
അതേസമയം അനു ഉള്‍പ്പെട്ടിരുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് നിയമനം നല്‍കിയെന്നും അനുവിന്റേത് 77ാം റാങ്കായതിനാണ് നിയമനം ലഭിക്കാതിരുന്നതെന്നും പിഎസ് സി പുറത്തുവിട്ട പ്രസ്താവയില്‍ പറഞ്ഞു. ഈ തസ്തികയില്‍ പ്രതിവര്‍ഷം 50 നിയമനങ്ങളാണ് നടത്താറുള്ളത്.
അതിനിടയില്‍ പിഎസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതിരുന്നതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.