
കൊല്ലം: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു. വള്ളിക്കുന്ന് കൂട്ടുമുച്ചി കരുമരക്കാട് മാടാമ്പടം വളവിലാണ് കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറിയത്. ചെട്ടിപ്പടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാറിലുള്ളവര്‍. ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. കാറിലുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടെന്ന് പോലിസ് അറിയിച്ചു.