ജാതി സെന്‍സസ്: ബാക്ക് വേര്‍ഡ് മൈനോരിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ ഭാരത് ബന്ദ് ഇന്ന്

Update: 2022-05-25 04:26 GMT

ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ ബാക്ക് വേര്‍ഡ് ആന്റ് മൈനോരിറ്റി കമ്യൂണിറ്റി എംപ്ലോയിസ് ഫെഡറേഷന്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. ബന്ദിന് രാജ്യതലസ്ഥനാത്ത് വലിയ പ്രതികരണമുണ്ടാക്കിയില്ല. യുപിയിലും മധ്യപ്രദേശിലും ചില പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നുണ്ട്.

ജാതി സെന്‍സസ് നടത്താനുള്ള സംസ്ഥാനസര്‍ക്കാരുകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവശ്യം തള്ളിയതിനെതിരേയാണ് ബാംസെഫ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയിലും സംവരണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.

തിരഞ്ഞെടുപ്പില്‍നിന്ന് ഇലക്ടോണിക് വോട്ടിങ് മെഷീന്‍ പിന്‍വലിക്കുക, എന്‍ആര്‍സി, സിഎഎ, എന്‍പിആര്‍ എന്നിവ തയ്യാറാക്കുന്നതില്‍നിന്ന് പിന്‍മാറുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News