കോഴിക്കോട്: 'ജാതി സെന്‍സസും ജനാധിപത്യ ഇന്ത്യയും' എന്ന വിഷയത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ശശിന്ദ്രന്‍ ബപ്പങ്കാട് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ സംഘടിതമായി എതിര്‍ക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി അധികാരവും സമ്പത്തും പങ്ക് വയ്ക്കപ്പെടാന്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാഴി, രാംദാസ് വേങ്ങേരി, എം എ സലിം, ടി പി മുഹമ്മദ്, ബാലന്‍ നടുവണ്ണൂര്‍, ആര്‍ സി സുബൈര്‍ സംസാരിച്ചു. ദലിത് ബന്ധു എന്‍ കെ ജോസിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.