ജാതി വിവേചനം; മദ്രാസ് ഐഐടിയില്‍ നിന്നു മലയാളി അധ്യാപകന്‍ രാജിവച്ചു
2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു.
ചെന്നൈ: ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ പി വിപിന്‍ ആണ് ജോലി രാജിവെച്ചത്. ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഇതു കാരണമാണ് രാജിവെക്കുന്നതെന്നും വിപിന്‍ പറഞ്ഞു.
2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.