തടവുകാരുടെ ജാതി വിവരം ശേഖരിക്കാം: സുപ്രിം കോടതി

ജയില്‍ രജിസ്റ്ററുകള്‍ വഴി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് വിവരങ്ങള്‍ ശേഖരിക്കാമെന്ന് കോടതി പറഞ്ഞു

Update: 2024-11-08 06:28 GMT

ന്യൂഡല്‍ഹി: ജയില്‍ തടവുകാരുടെ ജാതി വിവരങ്ങള്‍ ശേഖരിക്കാമെന്ന് സുപ്രിം കോടതി. ജയില്‍ രജിസ്റ്ററുകള്‍ വഴി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് വിവരങ്ങള്‍ ശേഖരിക്കാമെന്ന് കോടതി പറഞ്ഞു.മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം.

നേരത്തെ ജയിലുകളിലെ രജിസ്റ്ററുകളില്‍ നിന്ന് ജാതി കോളം ഒഴിവാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ വിധി വന്നിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹരജിയാണ് സുപ്രിം കോടതി പരിഗണിച്ചത്. തുടര്‍ന്ന് ജാതിയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കുന്നതും വിവേചനവും ഒഴിവാക്കാന്‍ കോടതി മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഈ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടാണ് മാധ്യമപ്രവര്‍ത്തക ഹരജി ഫയല്‍ ചെയ്തത്

ജാതി അടിസ്ഥാനത്തിലുള്ള ജയില്‍ മാനുവലുകള്‍ പാടില്ലെന്നും അത്തരം വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗം, നോട്ടിഫൈഡ് ഗോത്രങ്ങള്‍ എന്നിങ്ങനെയുളള പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കെതിരായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ എന്‍സിആര്‍ബിയുടെ ഡാറ്റ ശേഖരണത്തെ ബാധിക്കില്ലെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയത്.




Tags:    

Similar News