ഓയില്‍ ബോണ്ട് വഴി 1,500 ലക്ഷം കോടിയുടെ നഷ്ടം വരുത്തിവച്ചു; മുന്‍ യുപിഎ സര്‍ക്കാരിനെതിരേ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

Update: 2021-09-02 09:20 GMT

ന്യൂഡല്‍ഹി: സ്ഥാനമൊഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ ഇന്ധന നയം ഭാവി സര്‍ക്കാരിന് വലിയ നഷ്ടം വരുത്തിവച്ചുവെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒരു പറ്റം ട്വീറ്റുകളിലൂടെയാണ് മന്ത്രി മുന്‍ യുപിഎ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. ബോണ്ടുകളില്‍ നിക്ഷേപിച്ച പണം സമയത്ത് തിരിച്ചുകൊടുക്കാത്തതുകൊണ്ട് കമ്പനികള്‍ക്ക് 1,500 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ നടപടി എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിച്ചുവെന്നും വിഭവദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

''ആ സമയത്ത് പെട്രോളിയം പര്യവേക്ഷണ, ഉദ്പാദന മേഖലയില്‍ വലിയ ഫണ്ട് ദാരിദ്ര്യം അനുഭവിച്ചിരുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ ഇറക്കുമതി ബില്ല് കുതിച്ചുയര്‍ന്നു. എണ്ണക്കമ്പനികളുടെ ലാഭത്തില്‍ 3.6 ലക്ഷം കോടി രൂപ ഇന്ധനവില നിയന്ത്രിക്കാന്‍ ചെലവഴിച്ചു''- പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനക്കെതിരേ രാഹുല്‍ ഗാന്ധി വിമര്‍ശനമഴിച്ചുവിട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നത്.  

Tags:    

Similar News