സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പ്രൊഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതില്‍ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാല്‍ മാത്രമാണ് റിപോര്‍ട്ട് നല്‍കുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുന്‍കാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. പോലിസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞ ഡിജിപി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരും കൈമാറിയില്ല. പോലിസില്‍ ആര്‍ക്കും വീഴ്ചയുണ്ടായില്ലെന്ന് ആവര്‍ത്തിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തിനായിരുന്നു ഡിജിപിയുടെ മറുപടി.
സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ ആഭ്യന്തരവകുപ്പും ഡിജിപിയും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. വിജ്ഞാപനം കേന്ദ്രത്തിന് കൈമാറുന്നതില്‍ സംസ്ഥാന പോലിസ് മേധാവിയെ പഴിചാരിയ ആഭ്യന്തര സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. ആഭ്യന്തരസെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് അതേ രൂപത്തിലാണ് ഡിജിപിയുടെ മറുപടി.
കഴിഞ്ഞ ഒന്‍പതിന് വിജ്ഞാപനം ഇറക്കിയിട്ടും സര്‍ക്കാര്‍ താല്‍പര്യം കാണിച്ച കേസില്‍ തുടര്‍നടപടികള്‍ പോലിസ് വൈകിപ്പിച്ചുവെന്നായിരുന്നു ആദ്യ ആരോപണം. മുന്‍കാല നടപടികള്‍ ചൂണ്ടികാട്ടിയാണ് ഡിജിപിയുടെ നടപടി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതിന് പിന്നാലെയാണ് പ്രോഫോര്‍മാ രേഖകള്‍ ആവശ്യപ്പെടുന്നതാണ് ഇതേവരെയുള്ള നടപടി ക്രമം. 16നാണ് രേഖകള്‍ ആവശ്യപ്പെട്ടത്. 25ന് എല്ലാ രേഖകളും കൈമാറി. സ്വാഭാവിമായ കാലതാമസം മാത്രമാണ് ഇതെന്നാണ് മറുപടി.