ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വസതിക്കുപുറത്ത് ഡല്‍ഹി പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ 11 മണിയോടെ സിസോദിയ ചോദ്യം ചെയ്യലിനുവേണ്ടി സിബിഐ ആസ്ഥാനത്തെത്തിയിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണ് കേസ്.
ന്യൂഡല്‍ഹി ജില്ലയില്‍ പൂര്‍ണമായും 144 പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സിസോദിയയുടെ വസതി നില്‍ക്കുന്ന മഥുര റോഡിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്നതും ന്യൂഡല്‍ഹി ജില്ലയിലാണ്.