വിസ അഴിമതിക്കേസ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും
വിസ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി:നിയമങ്ങള്‍ ലംഘിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് വ്യാജ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സിബിഐയുടെ സമന്‍സ്.
ഇന്ന് രാവിലെയാണ് കാര്‍ത്തി ചിദംബരം യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്. ഡല്‍ഹിയിലെത്തി 16 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിലവില്‍ സിബിഐ സ്‌പെഷ്യല്‍ കോടതി അറിയിച്ചിരിക്കുന്നത്. സിബിഐ കസ്റ്റഡിയിലുള്ള സുഹൃത്ത് ഭാസ്‌കര രാമനോടൊപ്പമാകും കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുക.നാളെയാണ് ഭാസ്‌കര രാമന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
വിസ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തിയത്.