കൊവിഡ്കാല പരിശീലനം: സിബിഎസ്ഇ ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു

സിബിഎസ്ഇ ഫേസ്ബുക്ക് സഹകരണ പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. നവംബര്‍ വരെയാണ് കാലാവധി.

Update: 2020-07-10 06:41 GMT

ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 'ആഗ്മെന്റഡ് / വെര്‍ച്വല്‍ റിയാലിറ്റി' എന്ന വിഷയത്തില്‍ ഡിജിറ്റല്‍ പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതിനാണ് സിബിഎസ്ഇ, എഫ്ബിയുടെ സഹകരണം തേടിയത്. 'ആഗ്മെന്റ് റിയാലിറ്റി'ക്ക് അധ്യാപന രംഗത്ത് ഭാവിയില്‍ വലിയ പ്രാധാന്യമുണ്ടെന്നും ഇത് മനസ്സിലാക്കിയാണ് എഫ്ബിയുടെ സഹകരണം തേടിയതെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി. സിബിഎസ്ഇ സ്‌കൂളുകളുമായി ബന്ധപ്പെട്ട എല്ലാ അധ്യാപകര്‍ക്കും പരിശീലനം സൗജന്യമായി ലഭിക്കും.


സിബിഎസ്ഇ ഫേസ്ബുക്ക് സഹകരണ പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. നവംബര്‍ വരെയാണ് കാലാവധി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം ഓഗസ്റ്റ് 6 നും അധ്യാപകരുടെ പരിശീലനം ഓഗസ്റ്റ് 10 ന് ആരംഭിക്കും. പരമാവധി എണ്ണം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിക്കും. ഓരോ പ്രോഗ്രാമുകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 10000 സീറ്റുകള്‍ വീതമുണ്ട്. ഓരോ വിഭാഗത്തിലും ആകെ 30000 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. അതത് വിദ്യാലയങ്ങളാണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തിരഞ്ഞെടുക്കേണ്ടതെന്നും സിബിഎസ്ഇ അറിയിച്ചു.




Tags:    

Similar News