പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; തിയ്യതി നീട്ടണമെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍

അതേസമയം, ഇതുവരെ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കാത്തതിനാല്‍സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തിയതി നീട്ടണമെന്ന ആവശ്യവുമായി ഈ വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയിട്ടുണ്ട്.

Update: 2022-07-21 03:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അതേസമയം, ഇതുവരെ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കാത്തതിനാല്‍സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തിയതി നീട്ടണമെന്ന ആവശ്യവുമായി ഈ വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയിട്ടുണ്ട്.

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. അതേ സമയം അപേക്ഷ നല്‍കാനുള്ള സമയപരിധി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാറിന് യോജിപ്പില്ല.

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Tags:    

Similar News