കേരളത്തില്‍ നിന്ന് സിബിഎസ്ഇ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളോട് അനുഭാവം ആവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് എ എം ആരിഫ് എം പിയുടെ കത്ത്
തിരുവനന്തപുരം റീജിയണില്‍ മാത്രമായിരുന്നു ഇത്തരം ചോദ്യപേപ്പര്‍. മറ്റു റീജിയണുകളില്‍ പരീക്ഷ എളുപ്പമായിരുന്നു.
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് സിബിഎസ്ഇ പരീക്ഷ എഴുതുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് അനുഭാവം കാണിക്കണമെന്നാവശ്യപ്പെട്ട് എ എം ആരിഫ് എം പി മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാലിന് കത്തു നല്‍കി.
'വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കുഴപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത പന്ത്രണ്ടാം ക്ലാസ്സ് ഫിസിക്‌സ് പേപ്പര്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ അനുഭാവ പൂര്‍ണമായ നിലപാട് ഉണ്ടാകണം' കത്തില്‍ എ എം ആരിഫ് എം പി ആവശ്യപ്പെട്ടു.
തിരുവനന്തപുരം റീജിയണില്‍ മാത്രമായിരുന്നു ഇത്തരം ചോദ്യപേപ്പര്‍ ഉണ്ടായിരുന്നത്. മറ്റു റീജിയണുകളില്‍ പരീക്ഷ താരതമ്യേന എളുപ്പമായിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികളെ മാത്രം ദോഷകരമായി ബാധിക്കുമെന്നതു കൊണ്ട് ഈ വിഷയം ഏറെ ചര്‍ച്ചയായിരുന്നു.