ലഹരിയുടെ പിടിയില്‍ താരങ്ങളും; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി കൈമാറിയെന്ന് കഞ്ചാവുമായി പിടിയിലായ യുവതി

ആലപ്പുഴ: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി കൈമാറിയെന്ന് കഞ്ചാവുമായി പിടിയിലായ യുവതി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന എന്ന യുവതിയെയാണ് ആലപ്പുഴയില്‍ നിന്നു പോലിസ് പിടികൂടിയത്. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയെ എക്‌സൈസ് പിടികൂടിയത്.

പിടിയിലായ യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പോലിസ് കണ്ടെത്തി. യിട്ടുണ്ട്. ശ്രീനാഥ് ഭാസിയുമായും ഷൈന്‍ ടോം ചാക്കോയുമായും യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകളും പോലിസിനു ലഭിച്ചു.
യുവതിക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഞ്ചാവിന് പുറമേ യുവതി സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്. നിലവില്‍ പോലിസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.