നിങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പുലിയാണോ? ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിങിലൂടെ കാശുണ്ടാക്കാം
ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉള്ള സോമ്യ ഗുപ്ത തന്റെ 21ാം വയസ്സില്‍ ഓരോ മാസവും പരസ്യത്തിലൂടെ നേടുന്നത് രണ്ട് ലക്ഷം രൂപയാണ്. കാല്‍വിന്‍ ക്ലെയിന്‍, ഗാര്‍നിയര്‍, മെബെലിന്‍, വണ്‍ പ്ലസ് തുടങ്ങി 50ഓളം കമ്പനികള്‍ക്ക് വേണ്ടി അവര്‍ പരസ്യം ചെയ്യുന്നു. ഫാഷന്‍ ബ്ലോഗറായ ആശ്‌ന ഷ്‌റോഫ് തന്റെ ഇന്‍സറ്റഗ്രാം പോസ്റ്റുകളിലൂടെ മാസം അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയുണ്ടാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള(സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍) ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ നോട്ടമിടുന്നുണ്ട്. സിനിമാ താരങ്ങളെയും മോഡലുകളെയും വിട്ട് മാര്‍ക്കറ്റിങ് ലോകം സോഷ്യല്‍ മീഡിയയെ സ്വാധീനിക്കാവുന്നവരുടെ പിറകെയാണിപ്പോള്‍. ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും എളുപ്പ വഴിയായാണ് കമ്പനികള്‍ ഇതിനെ കാണുന്നത്. യൂറോപ്യന്‍ വിപണിയില്‍ പരീക്ഷിച്ച് വിജയിച്ച മാര്‍ക്കറ്റിങ് തന്ത്രം പതുക്കെയെങ്കിലും ഇന്ത്യന്‍ ബ്രാന്‍ഡുകളും പിന്തുടരുകയാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റികള്‍ മുതല്‍ ആയിരം മുതല്‍ പതിനായിരം വരെ ഫോളോവേഴ്‌സ് ഉള്ള സാധാരണക്കാരെ വരെ ഈ രംഗത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്.
സെര്‍ച്ചിങിലൂടെയും പെയ്ഡ് മാര്‍ക്കറ്റിങിലൂടെയും ചെയ്യുന്നതിനേക്കാള്‍ നന്നായി സോഷ്യല്‍ മീഡിയ പുലികള്‍ വഴി ഒരു ഉല്‍പ്പന്നം ഉപഭോക്താക്കളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ കണ്ടെത്തിയിരിക്കുന്നത്. 2018ല്‍ ഭൂരിഭാഗം കമ്പനികളും തങ്ങളുടെ മാര്‍ക്കറ്റിങ് ബജറ്റിന്റെ 5 മുതല്‍ 7 ശതമാനം വരെ സോഷ്യല്‍ മീഡിയയെ സ്വാധീനിക്കാവുന്നവര്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. ഈ വര്‍ഷം 73 ശതമാനം കമ്പനികളും ഈ രംഗത്തെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ബസ്സൂക്ക കമ്പനി നടത്തിയ സര്‍വേയില്‍ പറയുന്നു.
മറ്റു പരസ്യമാര്‍ഗങ്ങളെപ്പോലെ ആളുകളിലേക്കെത്താന്‍ സമയമെടുക്കുന്നില്ല എന്നതാണ് ഇതിന്റെ വലിയൊരു ഗുണം. ഭൂരിഭാഗവും 10 മണിക്കൂറില്‍ താഴെയാണ് ഇത്തരം കാംപയ്‌നുകള്‍ക്ക് വേണ്ടി ഉപയോഗിച്ചത്.
ഇന്ത്യന്‍ കമ്പനികള്‍ ഇന്‍സ്റ്റഗ്രാമാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിങിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. 2019ല്‍ 69 ശതമാനമായിരിക്കും ഈ രംഗത്ത് ഇന്‍സ്റ്റഗ്രാമിന്റെ റോള്‍. ലിങ്ക്ഡ്ഇന്‍(8ശതമാനം), ടിക് ടോക്ക്(8 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
സെലിബ്രിറ്റിയുടെ റീച്ചിനേക്കാള്‍ അവരുടെ പോസ്റ്റുകളുടെ ഗുണനിലവാരമാണ് ഭൂരിഭാഗം ഇന്ത്യന്‍ കമ്പനികളും പരിഗണിക്കുന്നത്. മോഡലുകളേക്കാളും സിനിമാ താരങ്ങളേക്കാളും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള സാധാരണക്കാരെയാണ് ഭൂരിഭാഗം കമ്പനികളും നോട്ടമിടുന്നതെന്ന് സര്‍വേയില്‍ പറയുന്നു. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള സാധാരണക്കാര്‍ ഉണ്ട്.
യുട്യൂബ് സെലിബ്രിറ്റിയായ പ്രജക്ത കോലിവയുടെ മോസ്റ്റ്‌ലിസെയിന്‍ എന്ന യുട്യൂബ് ചാനലിന് 21 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ട്. എച്ചആന്റ്എം ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിന് വേണ്ടി അവര്‍ കരാറൊപ്പിട്ടു കഴിഞ്ഞു. യാത്രകളെക്കുറിച്ചുള്ള ക്ലിപ്പുകള്‍ പുറത്തിറക്കുന്നതിന് യാത്രാ.കോം എന്ന വെബ്‌സൈറ്റുമായും അവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ സാംസങും പ്രജക്തയെ ഉപയോഗപ്പെടുത്തുന്നു. നേരത്തേ തന്റെ ചാനല്‍ വഴി വ്യാജവാര്‍ത്തകളെക്കുറിച്ച് സംസാരിക്കാറുള്ളതിനാല്‍ ഈയിടെ വാട്ട്‌സാപ്പ് ഒരു ടെലിവിഷന്‍ പരസ്യത്തിന് വേണ്ടി പ്രജക്തയെ ഉപയോഗപ്പെടുത്തി.
ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉള്ള സോമ്യ ഗുപ്ത തന്റെ 21ാം വയസ്സില്‍ ഓരോ മാസവും പരസ്യത്തിലൂടെ നേടുന്നത് രണ്ട് ലക്ഷം രൂപയാണ്. കാല്‍വിന്‍ ക്ലെയിന്‍, ഗാര്‍നിയര്‍, മെബെലിന്‍, വണ്‍ പ്ലസ് തുടങ്ങി 50ഓളം കമ്പനികള്‍ക്ക് വേണ്ടി അവര്‍ പരസ്യം ചെയ്യുന്നു. ഫാഷന്‍ ബ്ലോഗറായ ആശ്‌ന ഷ്‌റോഫ് തന്റെ ഇന്‍സറ്റഗ്രാം പോസ്റ്റുകളിലൂടെ മാസം അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയുണ്ടാക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉള്ള സോമ്യ ഗുപ്ത തന്റെ 21ാം വയസ്സില്‍ ഓരോ മാസവും പരസ്യത്തിലൂടെ നേടുന്നത് രണ്ട് ലക്ഷം രൂപയാണ്. കാല്‍വിന്‍ ക്ലെയിന്‍, ഗാര്‍നിയര്‍, മെബെലിന്‍, വണ്‍ പ്ലസ് തുടങ്ങി 50ഓളം കമ്പനികള്‍ക്ക് വേണ്ടി അവര്‍ പരസ്യം ചെയ്യുന്നു. ഫാഷന്‍ ബ്ലോഗറായ ആശ്‌ന ഷ്‌റോഫ് തന്റെ ഇന്‍സറ്റഗ്രാം പോസ്റ്റുകളിലൂടെ മാസം അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയുണ്ടാക്കുന്നു.
ഏതാനും ആയിരം ഫോളോവേഴ്‌സ് ഉള്ള സാധാരണ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും പരസ്യ വിപണിയില്‍ ഇടമുണ്ട്. തന്റെ കൊച്ചു വൃത്തത്തിനുള്ളില്‍ ഒരു ഉല്‍പ്പന്നം ശുപാര്‍ശ ചെയ്യുമ്പോള്‍ അടുത്ത സുഹൃത്തിന്റെ ഉപദേശം പോലെ തോന്നുമെന്നതാണ് ഇത്തരക്കാരെ കൊണ്ടുള്ള നേട്ടം. കുറഞ്ഞ ചെലവില്‍ കാര്യം നടക്കുമെന്നതും കമ്പനികളെ ഇവരിലേക്ക് ആകര്‍ഷിക്കുന്നു. ഫോളോവേഴ്‌സ് ഒറിജിനലാണോ വ്യാജന്മാരാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഈ രംഗത്ത് കമ്പനികളെ കുഴക്കുന്ന പ്രധാന പ്രശ്‌നം. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്ക് വര്‍ഷം ശരാശരി 50,000 ഡോളര്‍ വരെ ചെലവഴിക്കുന്നവരാണ് ഇന്ത്യയിലെ മൂന്നില്‍ രണ്ട് ബ്രാന്‍ഡുകളുമെന്ന് സര്‍വേ പറയുന്നു.